തിരുവനന്തപുരം: ബജറ്റിൽ വിദേശ സർവ്വകലാശാലകൾക്കുള്ള ശുപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അല്ലെന്ന് വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ.
അതേസമയം സ്വകാര്യ-വിദേശ സർവ്വകലാശാലകൾ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണം ചെയ്യുമെന്നാണ് രാജൻ ഗുരുക്കളുടെ നിലപാട്.
ധനവകുപ്പ് തന്നെ ഉന്നതതലങ്ങളിലെ ചർച്ചകൾക്ക് ശേഷം എടുത്ത നയപരമായ തീരുമാനമായിരിക്കാം വിദേശ സർവ്വകലാശാലയെന്നാണ് കൗൺസിൽ വൈസ് ചെയർമാന്റെ വിശദീകരണം. സ്വകാര്യ- വിദേശ സർവ്വകലാശാലകൾക്കായുള്ള നയരൂപീകരണത്തിന് കോൺക്ലേവ് സംഘടിപ്പിക്കാനുള്ള ചുമതല കൗൺസിലിന് നൽകിയതിലും ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അതൃപ്തിയുണ്ട്.
ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല എന്ന് രാജൻ ഗുരുക്കൾ സമ്മതിച്ചു.