യൂണിയന്‍ ബജറ്റ് പ്രതികരണം ഡോക്ടര്‍ ആസാദ് മൂപ്പന്‍, സ്ഥാപകന്‍, ചെയര്‍മാന്‍-ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

Business

കൊച്ചി: ‘ഇടക്കാല കേന്ദ്ര ബജറ്റ് ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് ബഹുജനങ്ങളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നു എന്നത് സന്തോഷകരമാണ്. 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ക്കായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചതിലൂടെ, ഇന്ത്യയില്‍ ഇപ്പോള്‍ അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെ അത് പ്രോത്സാഹിപ്പിക്കും. ഈ നീക്കം ഇന്നത്തെ യുവാക്കളെ സംരംഭകരാകാന്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ വളര്‍ച്ചയ്‌ക്കൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനും സാധിക്കും.

ഹെല്‍ത്ത് കെയറില്‍, ജിഡിപി വിഹിതം കുറഞ്ഞത് 5% ആയി ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, പുതിയ സര്‍ക്കാരിന്റെ കീഴില്‍ ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കുന്ന സമ്പൂര്‍ണ്ണ ബജറ്റില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് രാജ്യത്തെ എല്ലാ ജില്ലകളിലും കൂടുതല്‍ ആശുപത്രികള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ തിരിച്ചറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത് പരിഹരിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. എല്ലാ മാതൃ-ശിശു ആരോഗ്യ സംരക്ഷണവും ഒരു പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുമ്പോള്‍, പിപിപി മോഡല്‍ അത്യന്താപേക്ഷിതമായിവരും.

നിലവിലുള്ള ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേള്‍ക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. നാളത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അവരുടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളെപ്പോലെ അത്യാധുനിക മെഡിക്കല്‍ വൈദഗ്ധ്യ രംഗത്തും, സാങ്കേതിക വിദ്യകളിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ പരിഷ്‌കരണവും ഇപ്പോള്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട ആവശ്യമാണ്.

ഇന്ദ്രധനുഷ് മിഷന് കീഴിലുള്ള കുട്ടികള്‍ക്കും ഗര്‍ഭാശയ അര്‍ബുദത്തിന് പെണ്‍കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനുള്ള ശക്തമായ പ്രേരണ രാജ്യത്ത് പ്രതിരോധ പരിചരണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും. സാംക്രമികവും സാംക്രമികമല്ലാത്തതുമായ രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *