ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. സമൃദ്ധിയുടെ രാജ്യമായി ഇന്ത്യയെ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം രണ്ടാം അവസരത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ടിയായി ഏറ്റെടുത്തുവെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. 2047ഓടെ ഇന്ത്യയെ ‘വികസിത് ഭാരത്’ ആക്കൂമെന്നും ധനകാര്യ മന്ത്രി പ്രസ്താവിച്ചു. ‘എല്ലാവരുടെയും കൂടെ, എല്ലാവരുടെ വികസനം’ എന്നതാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.