കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും കെ സി തോമസ് കല്ലുവേലിൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റ് ആഗസ്റ്റ് 26ന് ശനിയാഴ്ച്ച രാവിലെ 9.00 മുതൽ കുറവിലങ്ങാട് സെന്റ് മേരിസ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 8 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 1-ാം സമ്മാനർഹരർക്ക് കെ സി തോമസ് കല്ലുവേലിൽ മെമ്മോറിയൽ റോളിങ്ങ് ട്രോഫിയും 10001രൂപ ക്യാഷ് അവാർഡും നൽകും. 2-ാം സമ്മാനർഹരർക്ക് കെ സി തോമസ് കല്ലുവേലിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 7001രൂപാ ക്യാഷ് അവാർഡും നൽകും.
വൈകുന്നേരം 4.30ന് നടക്കുന്ന ഫൈനൽ മത്സരത്തോടനുബന്ധിച്ച് കെ.സി തോമസ് കല്ലുവേലിൽ രചിച്ച സംഗീത ആൽബം “ഒരുമയുടെ പെരുമ” പ്രകാശനവും നടത്തും.അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചതോടെ നാട്ടിൽ സൗജന്യമായി കായികപരിശീലനം നടത്തി ജീവിത സായാഹ്നം ചിലവഴിച്ച കല്ലുവേലിൽ കെ.സി തോമസെന്ന കൊച്ചുസാർ കായിക അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്നു.കെ.സി തോമസ് പരിശീലനത്തിനായി തെരഞ്ഞെടുത്തിരുന്ന സെന്റ് മേരീസ് ഹൈസ്കൂൾ സ്കൂൾ മൈതാനമാണ് അദ്ദേഹത്തിന്റെ സ്മരണനിലനിർത്തുന്ന മത്സരത്തിനും വേദിയാകുന്നത്.മലയാള മനോരമ അഖിലകേരള ബാലജനസഖ്യമടക്കമുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായികമുന്നേറ്റത്തിനായി പ്രവർത്തിച്ച മാതൃകാഅധ്യാപകനാണ് കല്ലുവേലിൽ കെ.സി തോമസ്.