കൊച്ചി: അണ്‍റിസേര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് ഞൊടിയിടയില്‍ സാധ്യമാകും. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും മന്ത്‌ലി പാസുകളുമടക്കം യുടിഎസ് ആപ്പിലൂടെ നമുക്ക് ബുക്ക് ചെയ്യാം. ഇതേപോലെ തന്നെ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാനും യുടിഎസ് വഴി കഴിയും. നീണ്ട നിരയില്‍ നിന്ന് സമയം കളയാതെ പെട്ടന്നെ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന ഈ ആപ്പ് റെയിൽവേ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം 20 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിന്നുവേണം ടിക്കറ്റ് ബുക്ക് ചെയ്യാനെന്നൊരു മാനദണ്ഡം ആപ്പിലുണ്ടായിരുന്നു. ഇപ്പോള്‍ ഏത് ലൊക്കേഷനില്‍ നിന്നു വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പേപ്പര്‍ലെസ്സായും പേപ്പര്‍ ടിക്കറ്റുകളും യുടിഎസ് വഴി ബുക്ക്‌ചെയ്യാം. അതേസമയം പേപ്പര്‍ ടിക്കറ്റ് ഓട്ടോമാറ്റിക്ക് ടിക്കറ്റ് ഡിസ്‌പെന്‍സിംഗ് അല്ലെങ്കില്‍ ടിക്കറ്റ് കൗണ്‍ഡര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രിന്റ് ചെയ്ത് വാങ്ങേണ്ടി വരും. പ്രിന്റ് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടത് ഒരു മണിക്കൂറിനുള്ളില്‍ കൗണ്ടറിലാണ്. ടിക്കറ്റിന്റെ പണം റീഫണ്ട് ചെയ്യപ്പെടുന്നത് റെയില്‍വേ വാലറ്റിലായിരിക്കും.