സുരേഷ് ഗോപിക്കെതിരെ ഉമ തോമസ് എം എൽ എ

Kerala

കൊച്ചി: മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി എംപി മോശമായി പെരുമാറിയ സംഭവത്തില്‍ ഒരു നിമിഷം വൈകാതെ വനിതാ കമ്മീഷന്‍ കേസെടുക്കാന്‍ തയ്യാറാകണമെന്ന് ഉമാ തോമസ് എംഎല്‍എ. അനുവാദമില്ലാതെ ഒരു സത്രീയുടെ ദേഹത്ത് കൈ ഉയര്‍ത്താന്‍ ആരാണ് അനുവാദം നല്‍കിയത്. തടഞ്ഞിട്ടും വീണ്ടും കൈ ഉയര്‍ത്താന്‍ ധൈര്യം വന്നത് എങ്ങനെയാണ്. മാപ്പ് പറഞ്ഞാല്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ മാനസിക വിഷമം മാറും എന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടതെന്നും ഉമാ തോമസ് വിമർശിച്ചു

തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുകയും, കേസെടുക്കുകയും ചെയ്യുന്ന ‘സെലക്ക്റ്റീവ് അംനീഷ്യ’ ബാധിച്ച കേരള വനിതാ കമ്മീഷന്‍ സംഭവം അറിഞ്ഞ മട്ടില്ലെന്നും ഉമാ തോമസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *