കീവ്: യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോർട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പട്ടവരിൽ രക്ഷാപ്രവർത്തകരും ഉൾപ്പെടും. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ ബലഹീനതയാണ് കാണിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സമയത്ത് ജനങ്ങളെ ആക്രമിക്കുകയാണ് റഷ്യ ചെയ്തതെന്നുമാണ് കീവിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം.