യുകെയിൽ കോഴിക്കോട് കാരനായ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ

യുകെയിൽ കോഴിക്കോട് കൊയിലാണ്ടി എടക്കുളം ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ഓതയോത്തു വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജെസിയയുടെയും മകൻ വി ജെ അർജുനെ (28) മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ കെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അർജുന്റെ വീട്ടിൽ വിളിച്ച് യുകെയിൽ നിന്നും പോലീസ് വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 2022 ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സിൽ എം എസ് പഠനത്തിനായി എത്തിയതായിരുന്നു അർജുൻ. ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് .

Leave a Reply

Your email address will not be published. Required fields are marked *