കൊച്ചി: 2024 മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ നിക്ഷേപത്തിൽ 24% വളർച്ച നേടി 31,650 കോടിയിലെത്തി ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 25,538 കോടി രൂപയായിരുന്നു. അതോടൊപ്പം ബാങ്കിൻ്റെ കാസ നിക്ഷേപം 24% ഉയർന്ന് 8,332 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,744 കോടി രൂപയായിരുന്നു.
2023 മാര്‍ച്ച് കാലയളവിലെ 24,085 കോടി രൂപയില്‍ നിന്ന് മൊത്തത്തിലുള്ള വായ്പ 24% ഉയർന്ന് 29,779 കോടി രൂപയില്‍ എത്തി. 2023 ധനകാര്യ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ധനകാര്യ വര്‍ഷത്തില്‍ വിതരണം 11 % വര്‍ദ്ധിച്ച് 6681 കോടി രൂപയായി.