ഫെബ്രുവരി 13-ന് പട്ന കോടതിയില്‍ ഹാജരാകണം; ഉദയനിധി സ്റ്റാലിന് സമൻസ്

Breaking National

ഉദയനിധിക്കെതിരേ രണ്ട് പെറ്റീഷനുകളാണ് കോടതി മുൻപാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍, പട്ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് വെവ്വേറെ പെറ്റീഷനുകള്‍ നല്‍കിയത്.
2023 സെപ്റ്റംബർ 2 ന് ചെന്നൈയിൽ നടന്ന എഴുത്തുകാരുടെ പരിപാടിയിലാണ് ഉദയനിധിയുടെ പരാമർശം. ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മ്മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മ്മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
വിവാദ പരാമർശങ്ങൾ നടത്തി ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയ ഉദയനിധിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രണ്ട് ഹർജിക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *