യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയിൽ എത്തും. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം 12 മണിയോടെയാണ് പമ്പയിൽ എത്തുക.
ശബരിമലയിലെ അനിയന്ത്രിത തിരക്കിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം നടത്തുന്നത്. പമ്പയിൽ എത്തിയ ശേഷം അയ്യപ്പഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കും. ശബരിമലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.