പാലക്കാട് വാടക വീട്ടിൽ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Breaking Kerala

പാലക്കാട്: വാടക വീട്ടിൽ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടിലാണ് സംഭവം.താഴത്തെ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. മൃതദേഹം ഇവരുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.

ഇന്ന് വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. കൊപ്പം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *