തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി: അഞ്ച് മരണം

National

മുംബൈ: വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ മരിച്ചു. അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ വാഡ്‌നര്‍ ഭോല്‍ജി ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. വഴിയരികില്‍ താല്‍ക്കാലികമായി കെട്ടിയ ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ ആണ് അപകടത്തിൽപ്പെട്ടത്.മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. ട്രക്ക് ഡ്രൈവര്‍ ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *