തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങിയതോടെ സംസ്ഥാനത്തെ താപനില കുതിച്ചുയരുന്നതിനിടെ തലസ്ഥാന ജില്ലയ്ക്ക് ആശ്വാസമായി കാലാവസ്ഥ പ്രവചനം.വരും മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.