തൃശ്ശൂരില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു

Breaking Kerala

തൃശൂര്‍ : ചാവക്കാട് കടപ്പുറം വെളിച്ചെണ്ണപ്പടിയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. വെളിച്ചെണ്ണപ്പടി ചാലില്‍ വീട്ടില്‍ ആലുവിന്റെ വീട്ട് മുറ്റത്തെ കൂട് പൊളിച്ച്‌ പതിനെട്ടോളം നാടന്‍ കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു.വീടിന്റെ മതില്‍ ചാടിയാണ് കൂട്ടത്തോടെ തെരുവ് നായ്ക്കള്‍ വീട്ടുമുറ്റത്തെ കൂട് പൊളിച്ച്‌ ഓരോ കോഴികളെയും വകവരുത്തിയത്. ബഹളംകേട്ട് വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ നായ്ക്കള്‍ ഓടി രക്ഷപ്പെട്ടു.

നാളുകള്‍ക്ക് മുമ്ബ് ആലുവിന്റെ വീട്ടിലെ ആടുകളെയും തെരുവ് നായ്ക്കള്‍ കൊന്നിരുന്നു. നാട്ടിലെ ജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സൈ്വര്യം കെടുത്തുന്ന ഈ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പലതുറകളില്‍നിന്നും മുറവിളി കൂട്ടിയിട്ടും ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കിടയില്‍ സജീവമാണ്. രാവിലെ മദ്രസകളിലും സ്‌കൂളിലും പോകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നെഞ്ചിടിപ്പോടെയാണ് മക്കളെ പറഞ്ഞയക്കുന്നത്. ഇനിയെങ്കിലും അധികൃതര്‍ കണ്ണടയ്ക്കാതെ അടിയന്തരമായി ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *