തൃശ്ശൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ മരിച്ചു

Kerala

തൃശൂർ : തൃശൂർ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാർക്ക് ദാരുണാന്ത്യം. തൃശൂർ പഴുന്നന സ്വദേശി അഷ്‌കറിന്റെ മക്കളായ ഹ‌സ്‌നത്ത (13), മഷിദ (9) എന്നിവരാണ് മരിച്ചത്.ഞായർ വൈകിട്ടായിരുന്നു അപകടം.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കുടുംബത്തിനൊപ്പം പെണ്‍കുട്ടികള്‍ പന്തല്ലൂരില്‍ എത്തിയത്.

വയലിന് മദ്ധ്യത്തിലുള്ള കുളത്തില്‍ കാല്‍കഴുകാനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം ശ്രദ്ധയില്‍പ്പെട്ട സമീപത്തുണ്ടായിരുന്നവർ ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *