ത്രിശ്ശൂരില്‍ മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല: എസ്‌ഐമാര്‍ക്കും പൊലീസുകാരനും സസ്പെന്‍ഷന്‍

Kerala Local News

തൃശ്ശൂര്‍: മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തില്‍ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. എസ്‌ഐമാരായ അഫ്സല്‍, പ്രദീപ്, സിപിഒ ജോസ്പോള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൃശ്ശൂര്‍ ശക്തൻ നഗറിലെ ബാറിനു സമീപത്ത് മദ്യപിച്ചെത്തിയ മുളംകുന്നത്ത്കാവ് സ്വദേശിയായ യുവാവിനെതിരെ കേസെടുക്കാതെ പൊലീസ് ബൈക്ക് മാത്രം പിടിച്ചെടുത്ത് വിട്ടയക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനോ രക്തം പരിശോധിക്കാനോ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവാവ് പിറ്റേദിവസം ബൈക്ക് വാങ്ങാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കേസെടുത്തത്. അതിനിടെ തന്റെ മൊബൈല്‍ഫോണും പേഴ്സും കാണാതായത് യുവാവ് പരാതിപ്പെട്ടിരുന്നു. ഈ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ബാറില്‍ വെച്ച്‌ പേഴ്സും മൊബൈലും മറ്റൊരാളാണ് എടുത്തതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം, യുവാവിന്‍റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പേൊലീസ് ബെെക്ക് പിടിച്ചെടുത്തെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *