ട്രെയിനുകളില്‍ 75 ലക്ഷം എഐ-പവര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും

Breaking National

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുക്കങ്ങൾ തുടങ്ങി. സുരക്ഷയുടെ ഭാഗമായി ട്രെയിനുകളിൽ 75 ലക്ഷം എഐ പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാൻ കോച്ചിന് പുറമെ ലോക്കോമോട്ടീവ് എഞ്ചിനിൽ ക്യാമറകൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

 

റെയിൽവേ ഒരുക്കുന്ന പുതിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഏകദേശം 15,000 കോടി രൂപ ചെലവിൽ കോച്ചുകളിലും ലോക്കോമോട്ടീവുകളിലും 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ലോക്കോമോട്ടീവ് എഞ്ചിനുകളിലെ എഐ ക്യാമറകൾ ട്രാക്കുകളിൽ എന്തെങ്കിലും സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്താനും എമർജൻസി ബ്രേക്കുകൾ പ്രയോഗിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനും സഹായിക്കുന്നു. ആദ്യഘട്ടത്തിൽ 40,000 കോച്ചുകളിലും 14,000 ലോക്കോമോട്ടീവുകളിലും 6,000 ഇഎംയുകളിലും എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *