ഡൽഹി: ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് 40 യാത്രക്കാർ ആശുപത്രിയിൽ. ചെന്നൈയിൽ നിന്ന് പൂനയിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിനിലാണ് സംഭവം.
ഒരു സ്വകാര്യ കമ്പനിയാണ് ട്രെയിനിൽ ഭക്ഷണവിതരണം നടത്തുന്നതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കമ്പനിക്കെതിരെ മന്ത്രാലയം നടപടിയെടുക്കുമെന്നാണ് സൂചന.
കൂടുതൽ പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.