പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ.എറണാകുളം -കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ്, ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് (16307), കണ്ണൂര്‍ -ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ്(16306), ഷൊര്‍ണൂര്‍ -തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301), തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്(16302) ട്രെയിനുകളിലാണ് അധിക അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചത്.
പുതിയ തീരുമാനം ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.