ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം പത്തായി; ധനസഹായം പ്രഖ്യാപിച്ചു

National

ചെന്നൈ: മധുര റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. മരിച്ചവരുടെ കുടുബത്തിനു 13 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.ദക്ഷിണ റയിൽവെയും തമിഴ്നാട് സർക്കാരുമാണ് ധനസഹായം പ്രഖ്യാപിച്ചത്.ദക്ഷിണ റെയിൽവേ 10 ലക്ഷവും സ്റ്റാലിൻ സർക്കാർ 3 ലക്ഷവും നൽകും.

അപകടത്തില്‍ 20 പേര്‍ക്കാണ് പരുക്കേറ്റത്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. 63 പേരാണ് അപകട സമയത്ത് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചിലാണ് തീ പടര്‍ന്നത്. കോച്ച് പൂര്‍ണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *