തിരുനെൽവേലി: തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ വിവിധ ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗിഗമായി റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ച് വിട്ടു.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ :
ട്രെയിൻ നമ്പർ 16321 നാഗർകോയിൽ-കോയമ്പത്തൂർ ഡെയ്ലി എക്സ്പ്രസ്
ട്രെയിൻ നമ്പർ 19577 തിരുനൽവേലി-ജംനഗർ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ട്രെയിൻ നമ്പർ. 22622 കന്യാകുമാരി-രാമനാഥപുരം ( രാമേശ്വരം) ട്രെയിൻ മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും
ട്രെയിൻ നമ്പർ. 16730 പുനലൂർ-മധുരൈ ഡെയ്ലി എക്സ്പ്രസും മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും
ട്രെയിൻ നമ്പർ. 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ ഡെയ്ലി എക്സ്പ്രസ് നാഗർകോയിൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ. 16861 പുതുച്ചേരി-കന്യാകുമാരി വീക്ക്ലി എക്സ്പ്രസ് തലൈയുത്തിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ.16729 മധുരൈ-പുനലൂർ എക്സ്പ്രസ് നാഞ്ചി മണിയാച്ചി ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ:22668 കോയമ്പത്തൂർ ജംഗ്ഷൻ- നാഗർകോയിൽ ജംഗ്ഷൻ ഡെയ്ലി എക്സ്പ്രസ് വിരുദുനഗറിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ. 12633 ചെന്നൈ എഗ്മോർ-കന്യാകുമാരി ഡെയ്ലി എക്സ്പ്രസ് വിരുദുനഗർ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ. 12642 ഹസ്രത് നിസാമുദ്ദീൻ-കന്യാകുമാരി തിരുക്കുറൽ എക്സ്പ്രസ് കോവിൽപട്ടിയിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 16792 പാലക്കാട് – തിരുനൽവേലി ജംഗ്ഷൻ പാലരുവി ഡെയ്ലി എക്സ്പ്രസ് അംബാസമുദ്രത്തിൽ സർവീസ് അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ. 16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി.