വൈക്കം വെള്ളൂരിൽ ബിബിഎ വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം സ്രാംകുഴികട്ടിങ്ങിൽ ബുധനാഴ്ച പുലർച്ചെ 1 മണിയോടെയാണ് അപകടം. വെള്ളൂർ ഗ്രാമപഞ്ചായത്ത് മൂത്തേടത്ത് വീട്ടിൽ മോഹനൻ, സിനി ദമ്പതികളുടെ മകൻ വൈഷ്ണവ് (2I), എടക്കാട്ടുവയൽ പഞ്ചായത്ത് അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപൽ, ദീപ്തി ദമ്പതികളുടെ
മകൻ ജിഷ്ണു വേണുഗോപാൽ (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മംഗളം കോളേജിലെ വിദ്യാർഥികളും
സുഹൃത്തുക്കളായ ഇരുവരും പാളത്തിലൂടെ നടന്ന് പോകുന്നതിനിടെ പിന്നിൽ നിന്നും വന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം – മംഗലാപുരം ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
