ഡാർജിലിംഗ് ട്രെയിൻ അപകടം: അപകടകാരണം കണ്ടെത്തൽ പ്രയാസമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

National

ന്യൂഡൽഹി: ഡാർജിലിംഗ് ട്രെയിൻ അപകടത്തില്‍ ഗുഡ്സ് ട്രെയിൻ ലോകോ പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് റെയിൽവേ.റെഡ് സിഗ്നലുകൾ മറികടന്ന് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി നൽകിയിരുന്നു എന്നായിരുന്നു റിപ്പോർട്ട്.എന്നാല്‍ 10km വേഗത്തിൽ റെഡ് സിഗ്നലി്ന് മുമ്പ് 1 മിനിറ്റ് നിർത്തി മെല്ലെ മുന്നോട്ട് പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് റെയിൽവേ വിശദീകരണം.സാധാരണ വേഗതയിൽ മുന്നോട്ട് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി നൽകിയിരുന്നില്ല എന്നും റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു.യഥാർത്ഥ അപകടകാരണം കണ്ടെത്തൽ പ്രയാസം എന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.അന്വേഷണം പൂർത്തിയാകാതെ ലോക്കോ പൈലറ്റിനെ കുറ്റക്കാരൻ ആക്കുന്നത് അനുവദിക്കില്ല എന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *