കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ടി എസ് അനിൽകുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
കൊച്ചുവേളിക്കുള്ള പൂജാ സ്പെഷ്യൽ ട്രെയിനിൽ നിന്ന് കഴിഞ്ഞദിവസമാണ് തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി എന്ന ആകാശ് (27) വീണ് മരിച്ചത്. ടിക്കറ്റ് ഇല്ലാതെ എ സി കമ്പാർട്ട്മെന്‍റിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മാഹിയിൽ ബന്ധുക്കളെ കണ്ടതിനുശേഷം മംഗലാപുരം ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ശരവണൻ എസി കമ്പാർട്ട്മെന്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമിനും കമ്പാർട്‌മെന്റിനുമിടയിൽ വീഴുകയായിരുന്നു.