ട്രെയിൻ അപകടത്തില്‍ മരിച്ചയാള്‍ക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി

Breaking Kerala

കൊച്ചി: ട്രെയിൻ മാറിക്കയറിയതിനെത്തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍നിന്ന് തിരിച്ചിറങ്ങുമ്ബോള്‍ പ്ലാറ്റ്‌ഫോമില്‍ വീണ് പരിക്കേറ്റ് മരിച്ചയാളുടെ ആശ്രിതര്‍ക്ക് റെയില്‍വേ രണ്ടുമാസത്തിനകം എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി.റെയില്‍വേ നിയമപ്രകാരം ‘നഷ്‌ടപരിഹാരത്തിന് അര്‍ഹതയുള്ള അപ്രതീക്ഷിത സംഭവ’ത്തിന്‍റെ പരിധിയില്‍ വരുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്‍റെ ഉത്തരവ്.

2015 നവംബര്‍ പത്തിന് തമിഴ്‌നാട് സ്വദേശി പൂവൻ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വീണ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം തേടി ഭാര്യയും മക്കളും നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സേലത്തേക്ക് ടിക്കറ്റെടുത്ത പൂവൻ ട്രെയിൻ മാറിപ്പോയത് മനസ്സിലാക്കി തിരിച്ചിറങ്ങാൻ ശ്രമിക്കുമ്ബോള്‍ വീണ് പരിക്കേറ്റാണ് മരിച്ചത്. നാലുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യയും മക്കളും നല്‍കിയ ഹരജി, സ്വയം വരുത്തിവെച്ച ദുരന്തമാണിതെന്ന് വിലയിരുത്തി റെയില്‍വേ ട്രൈബ്യൂണല്‍ തള്ളി. ഇതിനെതിരായ അപ്പീലാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.റെയില്‍വേ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കേണ്ടതുണ്ട്. പൂവന്‍റെ മരണം ഈ ഗണത്തില്‍ വരുന്നതായതിനാല്‍ ആറുശതമാനം പലിശ സഹിതം എട്ടുലക്ഷം നല്‍കാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *