കേരളീയം പരിപാടി; തലസ്ഥാനത്ത് നവംബർ 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം

Breaking Kerala

തിരുവനന്തപുരം: ‘കേരളീയം 2023’ ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നവംബർ 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും അറിയിച്ചു.

വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. കേരളീയം വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യ യാത്ര ഒരുക്കാൻ കെഎസ്ആർടിസി ഈ മേഖലയിൽ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ, പ്രത്യേക പാസ് വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് എമർജൻസി സർവീസുകൾ എന്നിവ മാത്രമേ അനുവദിക്കൂ. കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്. നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല.

ഈ മേഖലയിൽ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പാളയം യുദ്ധസ്മാരകം:പട്ടം, പിഎംജി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ-തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *