കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വടകര എംഎൽഎ കെകെ രമ രംഗത്ത്.ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്നാണ് വീണ്ടും രമ ആവർത്തിക്കുന്നത്.കൊലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ മാഷാ അള്ള എന്നാണ് എഴുതിയത്.ആ ഇന്നോവ കാർ കണ്ടെത്തും മുൻപ് തന്നെ കൊലയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന പിണറായി വിജയന്റെ പ്രതികരണം മാത്രം മതി അത് മനസിലാക്കാൻ എന്നും രമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.കെ.ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനാണെന്നും രമ വിമര്‍ശിച്ചു. കെ.കെ.ശൈലജയുടെ സ്ഥാനാർത്ഥിത്വം കരുത്തരെ ഒതുക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.സാങ്കേതിക കാരണങ്ങൾ മുൻനിര്‍ത്തിയാണ് ടി.പി കേസിന്റെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് പി മോഹനൻ പുറത്തുപോയതെന്നും മേൽക്കോടതിയിൽ പോകുമ്പോൾ പി.മോഹനന് പുറമെ പി.ജയരാജനും എളമരം കരീമും പ്രതികളാകുമെന്നും കെ.കെ.രമ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണെന്ന് ആവർത്തിച്ച് കെ.കെ.രമ
