തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈന്‍ വഴിയും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓണ്‍ലൈന്‍ വഴി കള്ള് വില്‍ക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന. കളക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ വില്‍പ്പന നടന്നിരുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നല്‍കാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയില്‍ ഒന്നിലധികം പേര്‍ അപേക്ഷിച്ചാല്‍ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്.
അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ആദ്യ കാലങ്ങളില്‍ ലേലം ചെയ്താണ് വിറ്റിരുന്നത്. കളക്ടറുടെ സാന്നിധ്യത്തില്‍ വലിയ ഹാളുകള്‍ വാടക്കെടുത്താണ് ലേലം നടത്തിയിരുന്നത്. അബ്ദാരികള്‍ വീറും വാശിയോടെ ലേലം കൊണ്ടതോടെ ഉദ്യോഗസ്ഥരുടെ സ്വാധീച്ചുള്ള തെററായ പ്രവണകളും തുടങ്ങി. 2001ലെ മദ്യനയത്തില്‍ ലേലം നിര്‍ത്തി കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ഓരോ ഷാപ്പ് ലൈസന്‍സിനും സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചു. ഈ ഫീസ് നല്‍കാന്‍ താഷപര്യമുള്ളവര്‍ക്ക് വില്‍പ്പനയില്‍ പങ്കെടുക്കാം. 2002 മുതല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വില്‍പ്പന തുടങ്ങി. ഒരു ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഏഴ് ഷാപ്പുകള്‍ വരെ ഉണ്ടാകും. ഒരു ഷാപ്പ് ഏറ്റെടുക്കാന്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ നറുക്കെടുക്കും. ഇതിലും ആക്ഷേപങ്ങള്‍ വന്നതോടെയാണ് വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചത്.
സാങ്കേതിക സര്‍വകലാശാലയാണ് പുതിയ സോഫ്റ്റുവര്‍ എക്‌സൈസിന് വേണ്ടി തയ്യാറാക്കിയത്. നറുക്കെടുപ്പ് ഉള്‍പ്പെടെ സോഫ്റ്റുവര്‍ നടത്തു. 5170 ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കി. ഈ മാസം 13 വരെ ഷാപ്പ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ ഒഴിവാക്കി സുതാര്യമായി വില്‍പ്പനക്കാണ് പുതിയ സംവിധാനം.