തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ടിക്കറ്റ് നിരക്ക് കൂട്ടുക. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് തീരുമാനം.
15% മുതൽ 30 % വരെ നിരക്ക് വർധിപ്പിക്കും. മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ സർവ്വീസുകൾ ക്രമീകരിക്കും. ഉത്സവ അവധി ദിനങ്ങളോടനുബന്ധിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക നിരക്കിൽ സ്പെഷ്യൽ സർവ്വീസുകളും ഉണ്ടായിരിക്കും.