കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സ്വാസ്ഥ്യം 2023 പദ്ധതിയുടെ ഭാഗമായി അബോട്ട് ഇന്ത്യ ലിമിറ്റഡ്, ഡിഡിആർസി Agilus എന്നിവരുടെ സഹകരണത്തോടെ സൗജന്യ തൈറോയിഡ് രക്തപരിശോധന ക്യാമ്പയിൻ നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അൽഫോൻസ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമതി അദ്ധ്യക്ഷ റ്റെസി സജീവ് പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ, സന്ധ്യ സജികുമാർ, ജോയിസ് അലക്സ്, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, ലതിക സാജു, രമ രാജു, എം.എൻ രമേശൻ, സെക്രട്ടറി പ്രദീപ് എൻ, എന്നിവർ പ്രസംഗിച്ചു.
ഡിഡിആർസി യിൽ നിന്നുള്ള, ലിൻസി പോൾ, രമ്യ മോൾ കെ എന്നിവർ രക്തപരിശോധനയ്ക്ക് നേതൃത്വം നൽകി. 175 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
തൈറോയിഡ് പരിശോധന ക്യാമ്പ് നടത്തി
