തുമ്പൂര്‍ സഹകരണ ബാങ്കിലും ‘കരുവന്നൂര്‍ മോഡൽ’ തട്ടിപ്പ്

Breaking Kerala

കൊച്ചി: തൃശ്ശൂർ തുമ്പൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കരുവന്നൂർ മോഡൽ തട്ടിപ്പാണ് തുമ്പൂർ ബാങ്കിലും നടന്നിരിക്കുന്നത്. തട്ടിപ്പിന്‍റെ വ്യാപ്തി വലുതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെ മൂന്നര കോടിരൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി ഇസിഐആറിൽ പറയുന്നത്.
മുൻ ബാങ്ക് പ്രസിഡന്‍റും കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വിവിധ തലത്തിലുള്ള ക്രമക്കേടുകളുണ്ടാകുന്നത്.
സഹകാരിയായ അൻവർ നൽകിയ പരാതിയിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കരുവന്നൂർ മാതൃകയിലുള്ള ക്രമക്കേടുകളുടെ വിവരം പുറത്ത് വന്നിരുന്നു.
2024 ലെ ആദ്യ കേസായാണ് തുമ്പൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇസിഐആർ. 7 പേരെ പ്രതിയാക്കി ആളൂർ പൊലീസ് എടുത്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. കേസിൽ മുൻ ഭരണസമിതി അംഗങ്ങളടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *