തൃശ്ശൂർ :വെറ്റിനറി യൂണിവേഴ്സിറ്റി ഡീൻ ഡോക്ടർ എം കെ നാരായണന്റെ സ്റ്റാഫ് കോട്ടേഴ്സിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി സി സി ഓഫീസിൽ നിന്ന് 12മണിക്ക് ആരംഭിച്ച മാർച്ച് കൊക്കല സ്റ്റാഫ് കോട്ടേഴ്സിന് മുന്നിൽവെച്ച് പോലീസ് ബാരിക്കാട് വച്ച് തടഞ്ഞു.തുടർന്ന് സമരം കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ല പ്രസിഡണ്ട് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മാരായ സി പ്രമോദ്, സുശീൽ ഗോപാൽ വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ നേതൃത്വവും നൽകി.സമരം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞതിന് നേശേഷം പ്രവർത്തകർ പോലീസ് ബെരിക്കേടുകൾ മറികടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് ജലപീരങ്കി ഉപയോഗം നടത്തിയത്. ജലപീരങ്കി പ്രയോഗത്തിൽ നിരവധി പ്രവർത്തകർക്കും നേതാക്കൾക്കും പരിക്കേറ്റു.
തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷം: പോലീസ് ജലപീരങ്കി പ്രയോഗിച്ചു
