തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ ഡി റെയ്ഡ്. ടോള്‍ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ആയി ബന്ധപ്പെട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്ന് രാവിലെ 10 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.
ദേശീയപാതയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ ആണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് നടത്തിയതും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് വരുമാനമുണ്ടാക്കിയതും അന്വേഷണ പരിധിയിലുണ്ട്.
ടോള്‍ പ്ലാസയിലെ സാമ്പത്തിക ക്രമക്കേടുകളും ഒരു കോടി 8 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളും ആയി ബന്ധപ്പെട്ട ഒരു സിബിഐ കേസും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ ഡി അന്വേഷിക്കുന്നുണ്ട്.