400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി തൃശ്ശൂരിലെ ICCSL: സിനിമാ നിർമ്മാതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം

Breaking Kerala

തൃശൂർ: കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് വാർത്ത പുറത്തുവരുന്നു.
തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. വമ്പൻ നിക്ഷേപത്തിന്റെ മറവിലായിരുന്നു നികുതി വെട്ടിപ്പ്.പലിശയില്ലാ ലോണായി 1450 കോടിയോളം രൂപയാണ് നൽകിയത്. കോടികൾ ലോൺ നൽകിയത് കടലാസ് കമ്പനികൾക്കാണെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. തട്ടിപ്പിൽ സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ, സിനിമാ നിർമാതാവ് അജിത് വിനായക, വഡോദ്ര സ്വദേശി യതിൻ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.അന്വേഷണത്തിന്റെ ഭാ​ഗമായി രാജ്യ വ്യാപകമായി 34 ഇടങ്ങളിൽ പരിശോധന നടന്നു.

Leave a Reply

Your email address will not be published. Required fields are marked *