കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ഊർജിതം. അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. അതിനിടെ, കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദർശിൻ്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാറുകാരൻ ആദർശിൻ്റെ സഹോദരൻ്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്.
ADVERTISEMENT