തൃപ്പൂണിത്തുറ സ്ഫോടനം: തെക്കുംപുറം കരയോഗ ഭാരവാഹികൾ കസ്റ്റഡിയിൽ

Breaking Kerala

കൊച്ചി:ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയെന്ന കേസിൽ തെക്കുപുറം കരയോഗത്തിലെ ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.മൂന്നാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തെക്കുപുറം കരയോഗം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ഒ.പി. ബാലചന്ദ്രൻ, സെക്രട്ടറി സന്തോഷ് ചാലിയത്ത്, കൃഷ്ണൻകുട്ടി നായർ രേവതി, അരുൺ കല്ലാത്ത് തുടങ്ങി 9 പേരാണ് കസ്റ്റഡിയിൽ ഉള്ളത്.ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി വടക്കുപുറം കരയോഗത്തിന്റെ സ്ഥലത്താണ് അപകടം ഉണ്ടായത്.റെഡിമെയ്ഡ് പടക്കങ്ങൾ ഉപയോഗിച്ച് തെക്കുപുറം കരയോഗത്തിന്റെ വെടിക്കെട്ട് ശാന്തമായിട്ടാണ് നടന്നത് എന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *