മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊന്നു പിതാവ്

Breaking

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തനിക്ക് കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞാണ് പിതാവ് മൂന്ന് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. ഗുല്‍ഷിർ 15 വർഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് പ്രതി രണ്ടാം ഭാര്യയായ സാജിദയെ വിവാഹം കഴിച്ചത്. മൂന്ന് മാസം മുമ്പ് ഇവർ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഭാര്യയില്‍ കുഞ്ഞുണ്ടായതോടെ ഗുല്‍ഷിർ തനിക്ക് ഇനി കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും ഒടുവിൽ കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം ഭാര്യയുടെ പരാതിയില്‍ ഗുല്‍ഷറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുസാഫർനഗർ റൂറല്‍ പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *