കൊല്ലം :ഈ വർഷത്തെ തോപ്പിൽ രവി സ്മാരക പുരസ്കാരം പ്രശസ്ത എഴുത്തുകാരി സുധ മേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന് പുസ്തകത്തിന്. കുണ്ടറ മുൻ എം എൽ എ യും മികച്ച പ്രാസംഗികനും കോൺഗ്രസ് നേതാവുമായിരുന്ന തോപ്പിൽ രവിയുടെ പേരിൽ തോപ്പിൽ രവി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് സുധ മേനോൻ അർഹയായത്. യു കെ കുമാരൻ, ഗ്രേസി, ഡോ. മുത്തിനാട് പദ്മകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് കമ്മറ്റി അംഗങ്ങൾ.
15,000 രൂപയും ശില്പവും പ്രശംസപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി എട്ടിന് വൈകിട്ട് 4.30ക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന തോപ്പിൽ രവി അനുസ്മരണ സമ്മേളനത്തിൽ വച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല സമ്മാനിക്കും. തോപ്പിൽ രവി ഫൌണ്ടേഷൻ ചെയർമാൻ അഡ്വ എ. ഷാനവാസ്ഖാൻ അധ്യക്ഷത വഹിക്കും.