കോട്ടയം: തോമസ് ചാഴികാടൻ എംപിയെ നവകേരള സദസ്സ് വേദിയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും നാടിൻ്റെ അവശ്യങ്ങും ഉയർത്തിയാണ് യാത്ര. ചാഴികാടന് മനസ്സിലാകാതെ പോയത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായിലെ നവകേരള സദസ്സിലെ പ്രസംഗത്തിൽ, പരിഹരിക്കേണ്ട വിവിധ വിഷയങ്ങൾ ചാഴികാടൻ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.