തിരുവനന്തപുരം: കടയ്ക്കാവൂർ വിളയിൽമൂലയിൽ സംഘർഷം. രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു.
കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്. പ്രതികൾക്കായി കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം കടയ്ക്കാവൂർ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം; അഞ്ചു പേർക്ക് കുത്തേറ്റു
