കടുത്തുരുത്തി : തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം ഏപ്രിൽ 7 മുതൽ 10 വരെ തിയതികളിൽ വിപുലമായ പരിപാടികളോടെ നടക്കും. ഏപ്രിൽ 7 ഞായറാഴ്ച ഉത്തൃട്ടാതി നാളിൽ ഈ വർഷത്തെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമാവും. ഏപ്രിൽ 7 ന് വൈകിട്ട് 7.30 ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളുടേയും, നവീകരണ കലശത്തിൻ്റെയും കൂപ്പൺ വിതരണോദ്ഘാടനവും കലാപരിപാടികളുടെ ഉദ്ഘാടനവും സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നിർവ്വഹിക്കും.തുടർന്ന് വേദിയിൽ മൂഴിക്കുളങ്ങര ശ്രീഭദ്ര തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി നടക്കും.ഏപ്രിൽ 8 തിങ്കളാഴ്ച രേവതി നാളിൽ വൈകിട്ട് 6.30ന് ദീപാരാധന, 7 ന് ഭക്തിഗാനമേള അവതരണം രാഗമാലിക തിരുവമ്പാടി, 8.30 ന് ഭക്തി സംഗീതസന്ധ്യ അവതരണം കണ്ണൻ ജി നാഥ് കലാകാരൻ. ഏപ്രിൽ 9 ചൊവ്വാഴ്ച അശ്വതി നാളിൽ രാവിലെ 8.30 ന് തന്ത്രിമുഖ്യൻ മനയത്താറ്റ് പ്രകാശൻ നമ്പൂതിയുടെ കാർമ്മികത്വത്തിൽ പൊങ്കാല ദീപം തെളിയിക്കൽ, 8.45 ന് സമ്പൂർണ്ണ നാരായണീയ പാരായണം അവതരണം അമ്പാടി നാരായണീയ സമിതി തിരുവമ്പാടി, 11 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് ദേശതാലപ്പൊലി, 6.30 ന് ദീപാരാധന, 7 ന് മോഹിനിയാട്ടം അവതരണം കുമാരി അഞ്ജലി വിനോദ് കറുകപ്പള്ളിൽ,7.30 ന് സംഗീതസദസ് വോക്കൽ സി.കെ.ശശി, 9 ന് തിരുവനന്തപുരം സർഗ്ഗവീണ അവതരിപ്പിക്കുന്ന ഭക്തി നൃത്ത നാടകം രുദ്രപ്രജാപതി. ഏപ്രിൽ 10 ബുധനാഴ്ച ഭരണിനാളിൽ രാവിലെ 10.30 ന് ദേവീമാഹാത്മ്യ പ്രഭാഷണവും കീർത്തനാർച്ചനയും അവതരണം പി.സി.രാജേഷ്, 12 ന് കുംഭകുട ഘോഷയാത്ര വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്നു. വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് ഭരതനാട്യ അരങ്ങേറ്റവും നൃത്തനൃത്യങ്ങളും അവതരണം ശ്രീഭദ്ര നൃത്തവിദ്യാലയം തിരുവമ്പാടി, 9.30 ന് വിളക്കെഴുന്നള്ളിപ്പ്, മേളം
ക്ഷേത്രകലാകുലപതി തേരോഴി രാമക്കുറുപ്പും സംഘവും, 11.30 ന് ഗരുഡൻ തൂക്കം.
തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവം ഏപ്രിൽ 7 മുതൽ 10 വരെ തിയതികളിൽ നടക്കും
