തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ടു മരണം. പാച്ചല്ലൂർ സ്വദേശി സെയ്ദ് അലി (22) ജഗതി സ്വദേശി ഷിബിൻ (26) എന്നിവരാണ് മരിച്ചത്. രാത്രിയോടെ ബൈപ്പാസിൽ വച്ചായിരുന്നു അപകടം. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിരുവല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
