തിരുവല്ലയില്‍ അമിത വേഗത്തിലെത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചു

Kerala Local News

പത്തനംതിട്ട: തിരുവല്ലയിലെ പുളികീഴില്‍ അമിത വേഗത്തിലെത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചു. തമിഴ്നാട് സ്വദേശിക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. ഇടിച്ച്‌ തെറിപ്പിച്ച കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഇന്നലെ ചേര്‍ത്തലയില്‍ ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപ്പാസ് ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുത്തിയതോട് കുന്നേല്‍ സീനത്ത്(62), കോടംതുരുത്ത് തേജസില്‍ സോന (43), മുഹമ്മ മറ്റത്തില്‍ ആശ സുനീഷ് എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ സീനത്തിന് തലയ്ക്കും മൂക്കിനും കാലിനുമാണ് പരിക്ക്, സോനയ്ക്ക് തലയ്ക്കും, ആശ സുനീഷിന് മൂക്കിനുമാണ് പരിക്കേറ്റത്. ഇന്ന് 12.10ന് ചേര്‍ത്തലയില്‍ നിന്നും തോപ്പുംപടിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *