തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം: സിറ്റി വോയ്സ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

Kerala

നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ തിരക്കേറുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിനംപ്രതി ക്ഷേത്രദർശനം നടത്തിമടങ്ങുന്നത്. ഉമാമഹേശ്വരന്മാർ ഒരേ ശ്രീകോവിലിൽ അനഭിമുഖമായി വാണരുളുന്ന ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരിൽ ഭൂരിഭാഗവും സ്ത്രീജനങ്ങളാണ്. ഐശ്വര്യപൂർണ്ണമായ മംഗല്യം തേടി യുവതികളും ദീർഘമംഗല്യത്തിന് പ്രാർത്ഥിച്ച് സുമംഗലികളും തിരുവൈരാണിക്കുളത്തെത്തുന്നു. ഇത്തവണത്തെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് സിറ്റി വോയ്സ് പ്രസിദ്ധീകരിച്ചു.സിറ്റി വോയ്സ് തയ്യാറാക്കിയ പ്രത്യേക പതിപ്പ് പബ്ളിസിറ്റി കൺവീനർ പി.യു. രാധാകൃഷ്ണൻ അനന്തം ആപ് മാനേജിംഗ് ഡയറക്ടർ നീതു രാജശേഖരന് നൽകി പ്രകാശനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ സിറ്റി വോയ്സിന്റെ പ്രത്യേക പതിപ്പിന് ആശംസകൾ നേർന്നു. അനന്തം ആപ് മാനേജിംഗ് ഡയറക്ടർ നീതു രാജശേഖരന്റെ നേതൃത്വത്തിലാണ് ഇത്തവണ ക്ഷേത്ര പരിസരത്തെ പാർക്കിംഗ് നീയന്ത്രിക്കുന്നത്. പി.ജി.സുകുമാരൻ , പ്രവീൺ കുമാർ , എം.കെ. ജയകുമാർ , അശോക് കൊട്ടാരപ്പിള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *