ഡല്‍ഹി: ജനുവരി 2 മുതല്‍ 3 വരെ തമിഴ്നാട്, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 19,850 കോടി രൂപയിലധികം മൂല്യമുള്ള സംരംഭങ്ങളുടെ വിപുലമായ പട്ടികയില്‍ വ്യോമയാനം, റെയില്‍, റോഡ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഷിപ്പിംഗ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുന്നു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍, തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്യാധുനിക ന്യൂ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രതിവര്‍ഷം 4.4 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ശേഷിയുള്ള പുതിയ കെട്ടിടം 1,100 കോടി രൂപയില്‍ കൂടുതലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഭാരതിദാസന്‍ സര്‍വ്വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങിലും അദ്ദേഹം അധ്യക്ഷനാകുമെന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ പ്രധാന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിര്‍വഹിക്കും. കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചില്‍ (ഐജിസിഎആര്‍) തദ്ദേശീയമായി വികസിപ്പിച്ച ഡെമോണ്‍സ്‌ട്രേഷന്‍ ഫാസ്റ്റ് റിയാക്ടര്‍ ഫ്യൂവല്‍ റീപ്രൊസസിംഗ് പ്ലാന്റിന്റെ (ഡിഎഫ്ആര്‍പി) ഉദ്ഘാടനവും ഇതില്‍ ഉള്‍പ്പെടുന്നു.