ഹൈദരാബാദ്: ഭാര്യയെ കുത്തികൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്. തെലുങ്കാനയുലാണ് ഈ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.പുഷ്പലതയെ ഭര്‍ത്താവ് വിജയിയാണഅ കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം തലയറുത്ത് മാറ്റി ഫ്‌ളാറ്റില്‍ സൂക്ഷിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച്ചയായിരുന്നു സംഭവം നടന്നത്. വിജയ്ക്ക് ഭാര്യയോടുള്ള സംശയവും കുടുംബവഴക്കുമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യ സംശയിക്കുകയും ഇതിനെ ചൊല്ലി ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. തന്റെ സഹോദരിക്കനുവധിച്ച സര്‍ക്കാര്‍ ഫ്‌ളാറ്റ് വൃത്തിയാക്കണമെന്ന വിജയി ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും ഫ്‌ളാറ്റിലെത്തുകയും അവിയെ വച്ച് ഭാര്യയെ വിജയി കൊലപ്പെടുത്തുകയുമായിരുന്നു.തുടര്‍ന്ന് ഇയാല്‍ തലയറത്ത് മാറ്റിയെന്നാമ് റിപ്പോര്‍ട്ട്. പിന്നാലെ ഇയാള്‍ ചോര കറയുള്ള ഡ്രെസ്സുമായി പുറത്തിറങ്ങുകയായിരുന്നു. അത് കണ്ട അയല്‍ക്കാര്‍ സംഭവമറിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ തലയറുത്ത് മാറ്റിയ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.