റെയില്‍വേ ജോലിക്ക് പകരം ഭൂമി കോഴക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആർ.ജെ.ഡി) നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി റിപ്പോർട്ട്.
അതേസമയം ഇതേ കേസില്‍ തേജസ്വിയുടെ പിതാവും പാർട്ടി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ തിങ്കളാഴ്ച ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
ഫെബ്രുവരി അവസാനത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡല്‍ഹി കോടതിയെ സി.ബി.ഐ അറിയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. റെയില്‍വേയില്‍ ജോലി നല്‍കിയതിന് പകരം കോഴയായി ഭൂമി വാങ്ങിയെന്നാണ് കേസ്.