കോതമംഗലം : ബസേലിയോസ് യൽദോ ബാവ ഭാരതത്തിന് നൽകിയ സർവ്വ മത സന്ദേശം നാനാ ജാതി മതസ്ഥരിലുമെത്തിക്കണമെന്ന് ആലുവ അദ്വൈതാശ്രമ മഠാധിപതി ബ്രഹ്‌മശ്രീ ധർമ്മ ചൈതന്യ സ്വാമി അഭിപ്രായപ്പെട്ടു. ആയതിന് ആവശ്യമായ കർമ്മ പരിപാടികൾ ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട 338-ാം സർവ്വമത സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ നടന്ന 338 ാം സർവ്വ മത സമ്മേളനം ഇടുക്കി പാർലമെന്റ് മെമ്പർ അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം എം.എൽ.എ. ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ചു. പദ്മശ്രീ കുഞ്ഞോൽ മാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം . മത മൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി.ജോർജ്ജ്, കൺവീനർ കെ.എ. നൗഷാദ്, ജോയിന്റ് കൺവീനർ ബാബു പോൾ, എം. എസ് എൽദോസ്,ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ് കെ.എ. കുര്യാക്കോസ്, എ.റ്റി. പൗലോസ്, ജോജി എടാട്ടയയിൽ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി തോമസ്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മജീദ്, ഷിബു തെക്കുംപുറം, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മൊയ്തീൻ, എസ്.എൻ.ഡി. താലൂക്ക് സെക്രട്ടറി സോമൻ പി.എ , എൻ എസ്.എസ്. താലൂക്ക് പ്രസിഡന്റ് എം. നരേന്ദ്രനാഥൻ നായർ, അമൃതാനന്ദമയി മഠം കാര്യദർശി സരിതാസ് നാരായണൻ നായർ , പ്രവാസി അഷ്റഫ്, കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ വർഗീസ്,മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻ ചേരി എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം സമൂഹ വിവാഹത്തിൽ പങ്കെടുത്ത വധൂവരന്മാരെ ആദരിച്ചു