‘ദി മലബാർ ടെയിൽസ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

Cinema Entertainment media

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി ചിത്രമായ ദി മലബാർ ടെയിൽസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പനാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

പ്രശസ്തരായ 10 സംവിധായകരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ എ. കെ അനുപ്രിയ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് പിന്നിൽ അണിചേർന്നിരിക്കുകയാണ്. അച്ഛൻ,അമ്മ,മകൻ,മകൾ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ചിത്രം.

അനിൽ കുഞ്ഞപ്പൻ
പ്രശസ്ത സംവിധായകരായ ഷാജുൺ കര്യാൽ,എം പത്മകുമാർ,ജോമോൻ എന്നിവരുടെ സംവിധാന സഹായിയായി പല ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ശിവരാജ് (എ ആർ എം, ഓസ്ലർ ഫെയിം )അനില്‍ അന്റോ( കുരുക്ക് ഫെയിം )പ്രദീപ് ബാലൻ,ദേവേന്ദ്രനാഥ്ശങ്കരനാരായണൻ.അൻവർ സാദിഖ്,വിജയൻ വി നായർ,പ്രണവ് മോഹൻ,പ്രസീത വസു,ലത സതീഷ്,നവ്യ ബൈജു,സുമന, അനുപ്രിയ എ കെ, ആർദ്ര ദേവി തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഡി ഒ പിഅഷ്റഫ് പാലാഴി,ഗോകുൽ വി ജി, അപ്പു,രാകേഷ് ചെല്ലയ്യ,ഷിമിൽ ആരോ. ഗാനരചന സുമന, നൗഷാദ് ഇബ്രാഹിം,അനുപ്രിയ എ കെ.
സംഗീതം ഫിഡൽ അശോക്,അമൽ ഇർഫാൻ.
കോസ്റ്റ്യൂമർ അനിൽകുമാർ.
മേക്കപ്പ് റഷീദ് അഹമ്മദ്. ആർട്ട്‌ ശിവൻ കല്ലിഗൊട്ട.അഖിൽ കക്കോടി. മിക്സിങ് എൻജിനീയർ ജൂബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡി ഐ ആർട്ടിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി.പി ആർ ഒ എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *